ഖോര്‍ഫുക്കാന്‍- ഷാര്‍ജയില്‍നിന്നു ഖോര്‍ഫുക്കാനിലേക്കുള്ള റോഡ് തുറന്നു. ഇതിലൂടെ ഇരുനഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം 45 മിനിറ്റായി കുറയും.
89 കിലോമീറ്ററാണ് പുതിയ റോഡിന്റെ നീളം. 5.5 ബില്യന്‍ ദിര്‍ഹം ചെലവിലാണ് റോഡ് നിര്‍മിച്ചത്.
ഖോര്‍ഫുക്കാന്റെ വികസനത്തിന് പുതിയ റോഡ് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ. ഖോര്‍ഫുക്കാനില്‍ ടൂറിസം സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വന്‍തോതില്‍ വികസിച്ചുവരികയാണ്.