ദുബായ്- ദുബായില്‍ ഇടിയോട് കൂടിയ കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. യു.എ.ഇയിലുടനീളം കാലാവസ്ഥ പ്രവചനാതീതമായി തുടരുകയാണ്.
ശനി ഉച്ചയോടെയാണ് മഴ തുടങ്ങിയത്. ദുബായ് ഒഴികെ മറ്റു ഭാഗങ്ങളില്‍ രണ്ടു ദിവസമായി മഴയുണ്ട്.
ഡ്രൈവിംഗില്‍ ജാഗ്രത പാലിക്കാന്‍ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശം നല്‍കി. ഹെഡ്‌ലൈറ്റ്‌സ് ഇടുകയും വാഹനങ്ങള്‍ക്കിടയില്‍ മതിയായ സ്ഥലം ഉറപ്പാക്കുകയും വേണം. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദുബായ് പോലീസും ഉണര്‍ത്തി.