കോഴിക്കോട്- മോഡി സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച കിസാൻ മഹാസംഘ് പ്രവർത്തകർക്കെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തു. പോസ്റ്റർ പ്രചാരണം നടത്തിയ അഞ്ച് പേർക്കെതിരെയാണ് കേസ്. കോഴിക്കോട് കടപ്പുറത്ത് മോഡി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം.
പോസ്റ്റർ പ്രചാരണത്തിന് ശേഷം പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങിയ അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂറോളം കരുതൽ തടങ്കലിൽ വെച്ചതിന് ശേഷമാണ് ഇവരെ ജാമ്യത്തിൽ വിട്ടത്.
മോഡിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് കിസാൻ മഹാസംഘ് പ്രവർത്തകർ പറഞ്ഞു. മോഡി കർഷകരുടെ കാലനാണെന്നും മോഡി തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നിടത്തെല്ലാം പ്രതിഷേധം സംഘടിപ്പിക്കുമെന്നും കിസാൻ മഹാസംഘ് പ്രവർത്തകർ പറഞ്ഞു.