കുവൈത്ത് സിറ്റി- അനധികൃത രീതിയില്‍ സമ്പാദിച്ചതും ജോലി മാറിയിട്ടും തിരിച്ചേല്‍പിക്കാത്തതുമായ 37,000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ കുവൈത്ത് സര്‍ക്കാര്‍ റദ്ദാക്കി. എല്ലാം വിദേശികളുടേതാണ്. 2015 മുതല്‍ 2018 വരെ മൂന്നു വര്‍ഷ കാലയളവിനുളളിലെ ലൈസന്‍സുകളാണിത്.
ഹൗസ് ഡ്രൈവര്‍മാരായും മറ്റും വരുന്നവര്‍ക്ക് നല്‍കുന്ന ലൈസന്‍സ് ജോലി മാറുമ്പോള്‍ തിരിച്ചുനല്‍കണം. ചില തസ്തികകളില്‍ ഉപാധിയില്ലാതെയാണ് ലൈസന്‍സ്. പ്രതിമാസം 600 ദിനാര്‍ ശമ്പളം, ബിരുദം, കുവൈത്തില്‍ രണ്ട് വര്‍ഷം താമസം എന്നിവയാണ് ഉപാധി. ഉപാധികള്‍ ആവശ്യമില്ലാത്ത തസ്തികകളില്‍ ജോലി ചെയ്യവെ ലഭിച്ച ലൈസന്‍സ് മറ്റു തസ്തികകളിലേക്ക് ജോലി മാറിയാല്‍ തിരികെ കൊടുക്കണമെന്നാണു വ്യവസ്ഥ.
തൊഴില്‍ മാറിയാല്‍ ആരും ലൈസന്‍സ് തിരിച്ചേല്‍പിക്കാത്തത് പതിവായതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്.