കോഴിക്കോട്: മോഡിയുടെ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പ് കോഴിക്കോട് നഗരത്തില്‍ നോട്ടീസ് വിതരണം ചെയ്ത കര്‍ഷക കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 'മോഡി കര്‍ഷക ദ്രോഹി, 70000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ' എന്ന തലക്കെട്ടോടെ തയ്യാറാക്കിയ നോട്ടീസാണ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. സമാധാനപരമായി ആശയപ്രചരണം നടത്തിയ തങ്ങളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന വിജയ് സങ്കല്‍പ്പ് യാത്രയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയത്.