Sorry, you need to enable JavaScript to visit this website.

ശശി തരൂരിന് ഭീഷണിയില്ല; ഫലം വരുമ്പോള്‍ കാണാമെന്ന് ഉമ്മന്‍ ചാണ്ടി

മലപ്പുറം- തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ്  പ്രചാരണത്തില്‍ വീഴ്ചയുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി. ശശി തരൂര്‍ പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു.  തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. തരൂരിന്റെ  വിജയം 100 ശതമാനം ഉറപ്പ് വരുത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഫലം വരുമ്പോള്‍ നിങ്ങള്‍ക്കത് കാണാം-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തിരുവനന്തപുരത്ത് ശശി തരൂരിന് ഒരു തരത്തിലുമുള്ള ഭീഷണിയുമില്ല. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കും. കോഴിക്കോട് ചിട്ടയായ പ്രവര്‍ത്തനം നടത്തിയ ശേഷമാണ് വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടായത്. ഏതെങ്കിലും തരത്തില്‍ സ്ഥാനാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കും. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ട് എം.കെ.രാഘവനൊപ്പം പ്രവര്‍ത്തിക്കാന്‍ നേതാക്കളെ കിട്ടുന്നില്ലെന്ന് പരാതി സംബന്ധിച്ച ചോദ്യത്തിന്  ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി.

വയനാട്ടിലേക്ക് പാര്‍ട്ടി നിയോഗിച്ച ആളുകള്‍ മാത്രമെ പ്രചാരണത്തിന് പോകാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് എല്ലാവരും പാലിക്കുന്നുമുണ്ട്. സാധാരണ അവസാന പത്ത് ദിവസങ്ങളിലാണ് യു.ഡി.എഫിന്റെ പ്രചാരണം ചൂട് പിടിക്കാറുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Latest News