Sorry, you need to enable JavaScript to visit this website.

സി.എച്ചിനെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍; ശത്രുവിനെ ചൂണ്ടിക്കാണിക്കാതെ ഹിന്ദുക്കളെ ഒരുമിപ്പിക്കണം

കോഴിക്കോട്- മുസ്ലിം ലീഗിനെതിരെ ബി.ജെ.പി നേതാക്കള്‍ വിദ്വേഷ പ്രചാരണം തുടരുന്നതിനിടെ പ്രശ്‌നം മുസ്ലിം ലീഗല്ല, ഹിന്ദുമനസ്സാണെന്ന് ചൂണ്ടിക്കാണിച്ച് രാഹുല്‍ ഈശ്വറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അന്തരിച്ച പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്്‌റുവും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരേ സ്വരത്തിലാണ് മുസ്ലിം ലീഗിനെ വിമര്‍ശിച്ചതെന്നും സവര്‍ണ രാഷ്ട്രീയ മനസ്സാണ് ഇതിനു പിന്നിലെന്നും രാഹുല്‍ ഈശ്വര്‍ നിരീക്ഷിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
വിശുദ്ധമായ മക്ക നാളെ നമ്മുടെ ഇന്ത്യയെ ആക്രമിച്ചാല്‍   ഞങ്ങളും ഞങ്ങളുടെ മക്കളും ആയിരിക്കും ആദ്യം ഇന്ത്യക്ക് വേണ്ടി പോരാടാന്‍ ഇറങ്ങുന്നുന്നത് -  ശ്രീ സി എച്ച് മുഹമ്മദ് കോയ
(മുന്‍ കേരള മുഖ്യമന്ത്രി, മുസ്ലിംലീഗ്)

** മതേതരത്വത്തിനു വേണ്ടി എന്ന് പറഞ്ഞു ഹിന്ദു താല്‍പര്യങ്ങള്‍ താഴ്ത്തിക്കെട്ടിയ   ശ്രീ നെഹറുവിനെക്കാള്‍,  ഹിന്ദു ദേശീയതയുടെ പേരില്‍ മുസ്ലിം താല്‍പര്യങ്ങള്‍ താഴ്ത്തിക്കെട്ടുന്ന  ശ്രീ യോഗിയെക്കാള്‍ എനിക്കിഷ്ടം സത്യസന്ധമായി സമുദായവും  രാഷ്ട്രീയവും പറഞ്ഞ  ശ്രീ സി എച്ച് മുഹമ്മദ് കോയ എന്ന രാജ്യസ്‌നേഹിയെയാണ്

**  ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതരവാദിയായ,  ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയിരുന്ന Left Liberal   നെഹ്‌റു  ജീ ക്കും, ' ഹിന്ദു ദേശീയവാദി' മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജീ ക്കും  മുസ്ലിം ലീഗിനെ കുറിച്ച് ഒരേസ്വരം വരുന്നത് അവരുടെ ഉള്ളിലെ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ തെറ്റാണ്

**  മതേതരത്വവും വര്‍ഗ്ഗീയതയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്.  നമുക്ക് വേണ്ടത് ഗാന്ധിയന്‍ ബഹുസ്വരതയും മതസൗഹാര്‍ദവും  ആണ്

1) വൈറസ് എന്ന മുസ്ലിംലീഗിനെ വിളിച്ച യോഗി ആദിത്യനാഥിനെക്കാള്‍ തീവ്രമായി മുസ്ലിംലീഗിനെ ആക്രമിച്ചത് മതേതരവാദിയായ പണ്ഡിറ്റ് നെഹ്‌റുവാണ്..  ലീഗ് ചത്ത കുതിര ആണെന്നും സര്‍വ്വശക്തിയുമുപയോഗിച്ച് ലീഗിനെയും നശിപ്പിക്കും  എന്ന് ഒരു പ്രധാനമന്ത്രി പറയുന്ന  ആഴം എത്ര മാത്രമാണ്.  

2)  പ്രശ്‌നം മുസ്ലിം ലീഗ് അല്ല ഹിന്ദു മനസ്സാണ്,  ഒരു ശത്രുവിനെ ചൂണ്ടിക്കാണിക്കാതെ തങ്ങളെ ഒരുമിപ്പിക്കാന്‍ കഴിയില്ല എന്ന്  വിചാരിക്കുന്ന,  തെറ്റിദ്ധരിക്കുന്ന വിശിഷ്യാ സവര്‍ണഹിന്ദു മനസ്സിന്റെ പ്രശ്‌നമാണ്..  ഉള്ളിലെ ഉള്ളിലെ ആത്മീയ ദാരിദ്ര്യം ആണ്...  മുസ്ലിം വിരുദ്ധം ആകാതെ ക്രിസ്ത്യന്‍ വിരുദ്ധം ആകാതെ നമുക്ക് ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ കഴിയണം..  അതിനോടൊപ്പം ഇന്ത്യക്കാര്‍ എന്ന് ഐഡന്റിറ്റിയില്‍ ഒന്നിപ്പിക്കാന്‍ കഴിയണം. അതാണ് മഹാത്മാഗാന്ധി  ചെയ്തത്.

 

Latest News