റിയാദ് - സൗദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി റിട്ട. ജനറൽ ജോൺ അബീസൈദിനെ നിയമിക്കാൻ അമേരിക്കൻ സെനറ്റിന്റെ അംഗീകാരം. രണ്ടു വർഷം മുമ്പ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റെടുത്തതു മുതൽ റിയാദിലെ യു.എസ് അംബാസഡർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇറാഖ് യുദ്ധ കാലത്ത് യു.എസ് സെൻട്രൽ കമാണ്ടിന് നേതൃത്വം നൽകിയ ഫോർ സ്റ്റാർ ആർമി ജനറലായ ജോൺ അബീസൈദിനെ റിയാദിലെ സൗദി അംബാസഡറായി നിയമിക്കുന്നതിനെ അനുകൂലിച്ച് സെനറ്റിലെ 92 അംഗങ്ങളും എതിർത്ത് ഏഴു പേരും വോട്ട് ചെയ്തു. 68 കാരനായ ജോൺ അബീസൈദിനെ റിയാദ് അംബസഡറായി 2018 നവംബറിൽ ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തിരുന്നു.