Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ വീട്ടമ്മ പിടിയില്‍

കോട്ടയം- യുവാക്കള്‍ക്ക് ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ വീട്ടമ്മ പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര മാങ്കുഴി വേണാട് വീട്ടില്‍ സഖിമോള്‍ (47) ആണ് പോലീസിന്റെ പിടിയിലായത്.

പത്തനംതിട്ട സ്വദേശിയ്ക്കും സുഹൃത്തിനും ഖത്തറിലുള്ള തന്റെ കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു മൂന്നര ലക്ഷത്തോളം രൂപ വാങ്ങുകയും, ഗള്‍ഫില്‍ എത്തിച്ച ശേഷം വാഗ്ദാന പ്രകാരമുള്ള ജോലിയോ പെര്‍മനന്റ് വിസയോ, നല്‍കാതെ വഞ്ചിക്കുകയായിരുന്നെന്നാണ് പരാതി.
            
യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പോലീസ് അന്വേഷണം നടത്തുന്നുവെന്നു മനസിലാക്കിയ യുവതി, പാലാ മുരിക്കുംപുഴ ഭാഗത്തെ വാടക വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍  പോലീസ് പിടികൂടുകയായിരുന്നു. പിന്നാലെ യുവതിക്കെതിരെ കൂടുതല്‍ പരാതി  വന്നതിനെ തുടര്‍ന്ന് പാലാ പോലീസ് കേസ് എടുത്തു വിശദമായ അന്വേഷണം നടത്തിയതോടെ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസിന് സ്ഥിരീകരണം ലഭിച്ചു.

 

Latest News