കോട്ടയം-കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ 9.30ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍നിന്നു പുറപ്പെടും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി കോട്ടയം പാര്‍ട്ടി ഓഫിസില്‍ 12ന് എത്തിച്ചേരും.
മാണിസാര്‍ - അസൂയ ഉണര്‍ത്തുന്ന പുണ്യജന്മം
വല്ലാത്ത ശൂന്യത; അച്ചാച്ചൻ പകർന്ന ധൈര്യമെല്ലാം ചോർന്നുപോകുന്നു; മാണിയെ അനുസ്മരിച്ച് ജോസ് കെ മാണി
ഇവിടെ അരമണിക്കൂറോളം അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ട്. ഉച്ചയ്ക്ക് 12.30ന് തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനുവെക്കും. രണ്ടിന് തിരുനക്കരയില്‍ നിന്നു കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപള്ളിയില്‍ എത്തിക്കും. 3.30 വരെ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാം.
തുടര്‍ന്നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിക്കുന്ന മൃതദേഹം 4.30ന് പൊതുദര്‍ശനത്തിനു വെക്കും. ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും. പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. പാലാ കത്തീഡ്രല്‍ പള്ളിയില്‍ മൂന്നിന് സംസ്‌കാരം നടക്കും.