ദുബായ്- ബി.ജെ.പി ഭരണകൂടം ഉയര്‍ത്തുന്ന സവര്‍ണ ഫാസിസ്റ്റ് വെല്ലുവിളി ഭയാനകമാണെന്നും ഈ തെരഞ്ഞെടുപ്പോടെ അത് അവസാനിക്കണമെന്നും നടന് ജോയ് മാത്യു. ജാതിയും മതവും പറഞ്ഞ് വിഭജിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന വന്‍ ആപത്ത് തടയേണ്ടതുണ്ട്.
കവി സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍ മോഡി ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് പ്രബുദ്ധ സമൂഹത്തെ ഉണര്‍ത്താനുള്ള യജ്ഞത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആനന്ദ് പട്വര്ധന്, പ്രകാശ് ബാരെ, പ്രകാശ് രാജ്, നസീറുദ്ദീന്‍ ഷാ തുടങ്ങിയ പ്രഗല്ഭരായ ആയിരത്തിലധികം കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും മോഡിയെ താഴെയിറക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
രാഹുല്‍ ഗാന്ധി ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനസമൂഹങ്ങളുടെയും സ്വീകാര്യതയും അംഗീകാരവും നേടിക്കഴിഞ്ഞിട്ടുണ്ട്. അതിന് ശക്തി പകരുന്ന ചിന്തയും പ്രവര്‍ത്തനവുമാണ് ഈ തെരഞ്ഞെടുപ്പിന്റെ സൗന്ദര്യം. കോഴിക്കോട്ട് താന്‍ എല്‍.ഡി.എഫിനേ വോട്ട് ചെയ്യൂ എന്നും നടന് പറഞ്ഞു.