കുവൈത്ത് സിറ്റി- സന്ദര്‍ശക വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നടപടികള്‍ ക്രമീകരിക്കുന്നതിന് കുവൈത്ത് ആരോഗ്യമന്ത്രി ശൈഖ് ഡോ.ബാസില്‍ അല്‍ സബാഹ് പ്രത്യേക സമിതിയെ നിയോഗിച്ചു. കുവൈത്തില്‍ കഴിയുന്ന വിദേശികള്‍ക്ക് നിലവില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ട്. പ്രതിവര്‍ഷം 50 ദിനാര്‍ ആണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് അടച്ചില്ലെങ്കില്‍ ഇഖാമ പുതുക്കി നല്‍കില്ല എന്നതാണ് വ്യവസ്ഥ. സന്ദര്‍ശക വിസക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റ രേഖയും സമര്‍പ്പിക്കേണ്ടി വരും.