തിരുവനന്തപുരം: ചാനലുകളുടെ തിരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ തിരുവനന്തപുരത്ത് ബിജെപിയ്ക്ക് വിജയ പ്രതിക്ഷ പ്രഖ്യാപിച്ചതോടെ യുഡിഎഫ് ക്യാമ്പില്‍ ആശങ്ക. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡിസിസി ജനറല്‍ സെക്രറി പരസ്യമായി രംഗത്തെത്തിയതും കോണ്‍ഗ്രസിലെ ആഭ്യന്തരകലങ്ങള്‍ മുര്‍ഛിക്കുന്നതിനിടയാക്കിയട്ടുണ്ട്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുന്നുവെന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ആരോപിക്കുന്നത്. മണക്കാട് മണ്ഡലത്തിന്റെ ചുമതലയുള്ള സതീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം ശശി തരൂരിന്റെ പ്രചാരണത്തിന് സഹകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പല സ്ഥലങ്ങളിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോസ്റ്റിനടിയില്‍ കമന്റ് ചെയ്യുന്നുണ്ട്. കൂടെയുള്ളവര്‍ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ നടക്കുകയാണ്, പ്രധാന നേതാക്കള്‍ക്കൊന്നും പ്രചാരണത്തിന് താല്‍പര്യമില്ല എന്നിങ്ങനെയാണ് കമന്റുകള്‍. പല കോണ്‍ഗ്രസ് നേതാക്കളും ആര്‍എസ്എസ് മനസ്സുമായി നടക്കുകയാണെന്നും സതീഷ് സമ്മതിക്കുന്നുണ്ട്. നേമത്ത് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടുചെയത്‌പോലെ ആവര്‍ത്തിക്കരുതെന്നും പ്രവര്‍ത്തകര്‍ ഫേസ് ബുക്കില്‍ പറയുന്നു. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് പുറത്ത് വന്ന സര്‍വ്വേ ഫലങ്ങളിലുള്ളത്.