ന്യൂദൽഹി- ഇന്ത്യൻ ഹോക്കി ടീമിന്റെ മുഖ്യപരിശീലകനായി ഓസീസ് മുൻ താരം ഗ്രഹാം റെയ്ഡിനെ നിയമിച്ചു. ഹരേന്ദ്രസിംഗിൻെറ പിൻഗാമിയായാണ് നിയമനം. ബംഗളൂരുവിൽ നടക്കുന്ന സായി പരിശീലന ക്യാമ്പിലെത്തി ഗ്രഹാം റെയ്ഡ് ഉടൻ ടീമിനൊപ്പം ചേരും. ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ അംഗമായിരുന്ന റെയ്ഡ് 1992-ൽ ബാഴ്‌സലോണയിൽ നടന്ന ഒളിംപിക്‌സിൽ വെള്ളിമെഡൽ നേടിയ ടീമിൽ അംഗമായിരുന്നു. ഓസ്‌ട്രേലിയക്കായി 130 രാജ്യാന്തര മത്സരങ്ങളിൽ കളിച്ചു.