റിയാദ്- സൗദിവല്‍ക്കരണത്തിന് ആക്കം കൂട്ടാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം 68 പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സാമൂഹിക വികസന മേഖലയില്‍ 48 പദ്ധതികള്‍ കൂടി വരുമെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി.
സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം അനുദിനം വര്‍ധിച്ചുവരികയാണ്. സമീപ കാലത്ത് സൗദിവല്‍ക്കരണ അനുപാതം ഏറ്റവുമധികം ഉയര്‍ന്നത് ഫെബ്രുവരിയിലാണ്. വരും മാസങ്ങളില്‍ സൗദിവല്‍ക്കരണം ഇനിയും മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.