അബുദാബി- ഖത്തര്‍, കറാബഖ് മേഖല, ലെബനോന്‍ എന്നിവിടങ്ങളിലേക്ക് ഇമാറാത്തി പൗരന്മാര്‍ക്ക് യാത്രാവിലക്ക്. രാഷ്ട്രീയ കാരണങ്ങളാലാണിതെന്ന് യു.എ.ഇ വിദേശ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ അര്‍മീനിയക്കും തെക്കു പടിഞ്ഞാറന്‍ അസര്‍ബൈജാനും ഇടയിലുള്ള ഭൂപ്രദേശമാണ് കറാബഖ്.
നേരത്തെ യാത്രാവിലക്ക് നിലവിലുണ്ടായിരുന്ന ബ്രസീല്‍, ഉക്രൈന്‍ എന്നിവയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ യു.എ.ഇ പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ല്‍നിന്ന് 11 ആയി.
യമന്‍, സൗത്ത് സുഡാന്‍, അഫ്ഗാനിസ്ഥാന്‍, സോമാലിയ, പാക്കിസ്ഥാന്‍, സിറിയ, നൈജീരിയ, ഇറാഖ്, ലിബിയ, കോംഗോ എന്നീ രാജ്യങ്ങളിലാണ് നിരോധം നിലവിലുള്ളത്.