Sorry, you need to enable JavaScript to visit this website.

മസ്കത്ത് സ്കൂളിലും ഫീസ് വര്‍ധന, രക്ഷിതാക്കള്‍ക്ക് പ്രതിഷേധം

മസ്കത്ത് - വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധനക്കെതിരെ രക്ഷിതാക്കള്‍. ശനിയാഴ്ച പ്രിന്‍സിപ്പലുമായി മൂന്ന് ഘട്ടങ്ങളിലായി രക്ഷിതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍  ഇറങ്ങിപ്പോയി. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാനെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനാണ് രക്ഷിതാക്കളുടെ അടുത്ത നീക്കം.

2019- 2020 അധ്യായന വര്‍ഷം ഓരോ മാസവും രണ്ട് റിയാല്‍ വീതമാണ് സ്കൂള്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് റിയാല്‍ വീതം ടേം ഫീസും അധികമായി ഈടാക്കും. ഇതോടെ ഈ വര്‍ഷം 34 റിയാലാണ് ഒരു വിദ്യാര്‍ഥിക്ക് സ്കൂളില്‍ അധികമായി അടയ്‌ക്കേണ്ടി വരുന്നത്. ഈ മാസം രണ്ടിന് ഫീ വര്‍ധനവുകള്‍ക്കെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്കൂള്‍ കോമ്പൗണ്ടില്‍ സംഘടിക്കുകയായിരുന്നു.

 

Latest News