റോം- കളി തീരാൻ ഏതാനും മിനിറ്റുകൾ മാത്രം ശേഷിക്കേ യുവതാരം മോയിസ് കീനിന്റെ ഗോളിലൂടെ എ.സി മിലാനെ തോൽപ്പിച്ച് യുവന്റസ് ഇറ്റാലിയൻ സീരി എയിൽ യുവന്റസ് കിരീടത്തിനരികെ. എ.സി മിലാനെ 2-1ന് തോൽപ്പിച്ച യുവന്റസ് ലീഡ് 21 പോയിന്റാക്കി വർധിപ്പിച്ചു. നിലവിൽ വ്യക്തമായ ലീഡുള്ള യുവന്റസ് തുടർച്ചയായ എട്ടാം കിരീടനേട്ടത്തിനരികെയാണ്. 39-ാം മിനിറ്റിൽ പിയാറ്റക്കിലൂടെ മിലാനാണ് മുന്നിലെത്തിയത്. എന്നാൽ, ഡിബാല പെനാൽറ്റിയിലൂടെ 60-ാം മിനിറ്റിൽ യുവന്റസിനെ സമനിലയിലെത്തിച്ചു. മോയിസ് കീനിന്റെ വക 84ാം മിനിറ്റിലായിരുന്നു യുവന്റസിന്റെ വിജയഗോൾ. കഴിഞ്ഞ അഞ്ച് മൽസരങ്ങളിലും കീൻ യുവന്റസിനായി സ്‌കോർ ചെയ്തിരുന്നു. പരിക്കിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി കളിച്ചിരുന്നില്ല.