ദമാം - കിഴക്കന്‍ പ്രവിശ്യയിലെ അബൂഹദ്‌രിയയില്‍ ചെക്ക് പോയന്റിനു നേരെ ഭീകരരുടെ ബോംബാക്രമണം. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ടു ഭീകരര്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ പിടിയിലായി. സംഘത്തില്‍ മൂന്നു പേര്‍ ഖത്തീഫിലെ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്നവരാണ്.
ഇവരെ നേരത്തെ ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയില്‍ പെടുത്തിയിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച് ചെക്ക് പോയന്റ് മറക്കുന്നതിനാണ് സംഘം സുരക്ഷാ സൈനികര്‍ക്കു നേരെ ബോംബാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും പേരുവിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം വൈകാതെ പുറത്തുവിടുമെന്നാണ് കരുതുന്നത്.