നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് മരണം

കോട്ടയം- പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരില്‍ അതിവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലും സമീപത്തെ വീട്ടുമതിലിലും ഇടിച്ച് അഞ്ചു പേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണു രാജ്, ജോബിന്‍ കെ ജോര്‍ജ്, പ്രമോദ്, ഉല്ലാസ്, സുധി എന്നിവരാണ് മരിച്ചത്. ഇവര്‍ പാലാ കടനാട് സ്വദേശികളാണെന്നാണ് വിവരം. പാലാ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മാനത്തൂര്‍ സ്‌കൂളിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്.
 

Latest News