ജിസാന്‍ - കിഴക്കന്‍ ജിസാനിലെ ആരിദയില്‍ കാറുകള്‍ കൂട്ടിയിടിച്ച് സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ കാറുകള്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ആരിദ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ പിന്നീട് ജിസാന്‍ കിംഗ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് നീക്കി.