റിയാദ്- രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച ശക്തമായ പൊടിക്കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രവചനം.
തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി, അൽഖസീം, ഹായിൽ പ്രവിശ്യകളിൽ ദൃശ്യക്ഷമത നന്നെ കുറക്കുന്ന വിധത്തിൽ പൊടിക്കാറ്റും തുടർന്ന് മഴയും ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു. റിയാദിലും കിഴക്കൻ പ്രവിശ്യയിലും വരെ ഇതിന്റെ സ്വാധീനമുണ്ടാകും.
നജ്‌റാൻ, ജിസാൻ, അസീർ, അൽബാഹ, മക്ക എന്നിവിടങ്ങളിലും മദീനയുടെ ദക്ഷിണ ഭാഗത്ത് ഉയർന്ന പ്രദേശങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും.