ഇടുക്കി- നിയന്ത്രണം വിട്ട ബൈക്ക് പാലത്തില്‍നിന്ന് പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. നെടുങ്കണ്ടം കൂട്ടാറിലാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പാലത്തില്‍ നിന്നു താഴേക്ക് പതിച്ച് യുവാവ് മരിച്ചത്. കൂട്ടാര്‍ ആരിശേരി (കാനത്തില്‍) ധനേഷ്(33) ആണ് മരിച്ചത്. കൂട്ടാര്‍ പഴയ തിയേറ്റര്‍ പടിക്ക് സമീപമുള്ള പാലത്തില്‍ നിന്നും ഇരുചക്ര വാഹനം പുഴയിലേക്ക് പതിക്കുകയായിരുന്നു. വെള്ളമൊഴുക്ക് ഇല്ലാതെ വരണ്ടുണങ്ങിയ ആറ്റിലെ കല്ലില്‍ തല ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാവ്: ശാന്തമ്മ.