ഇടുക്കി- കേരള മനസാക്ഷിയെ ഞെട്ടിച്ച്, ക്രൂരമർദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ഏഴുവയസുകാരൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഇന്ന് രാവിലെയാണ് കുട്ടിയുടെ മരിച്ചതായി കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത്. പത്തുദിവസം മുമ്പാണ് കുട്ടിക്ക് അമ്മയുടെ കൂട്ടുകാരനിൽനിന്നും ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. ക്രൂരമർദനത്തിനും ലൈംഗീക പീഡനത്തിനും ഏഴുവയസുകാരനെ ഇരയാക്കിയിരുന്നു. അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദാണ് കുരുന്നിനെ പീഡനത്തനിരയാക്കിയത്. ബാങ്ക് ജീവനക്കാരനായിരുന്ന പിതാവ് സർവീസിൽ ഇരിക്കെ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം ലഭിച്ച പ്രതി പിന്നീട് കുപ്രസിദ്ധ കുറ്റവാളിയായി മാറുകയായിരുന്നു. അടിപിടി, കൊലപാതകം, മയക്കുമരുന്ന കടത്ത്, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.