കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയായിരിക്കുമെന്ന് വിചാരണ കോടതി. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് വിചാരണക്കോടതിയിലെ നടപടിക്രമങ്ങള്‍ രഹസ്യമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു.
സുപ്രീം കോടതി കുറ്റം ചുമത്തുന്നതു താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. കുറ്റം ചുമത്തുന്നതിന് മാത്രമേ താസമുള്ളൂവെന്നും പ്രാഥമിക വാദം കേള്‍ക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രത്യേക കോടതി ജഡ്ജി ഹണി എം.വര്‍ഗീസാണ് കേസ് പരിഗണിക്കുന്നത്.