Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീവേഷത്തിൽ യാചകവൃത്തി: വിദേശിയെ തെരയുന്നു

തബൂക്ക് - സ്ത്രീകളെ പോലെ പർദയും ശിരോവസ്ത്രവും മുഖാവരണവും ധരിച്ച് യാചകവൃത്തിയിലേർപ്പെട്ട വിദേശിക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം നടത്തുന്നു. 
തബൂക്കിലെ ജുമാമസ്ജിദിനു മുന്നിൽ വ്യാഴാഴ്ച രാത്രി ഇശാനമസ്‌കാരത്തിനു ശേഷം യാചകവൃത്തിയിലേർപ്പെട്ട അറബ് വംശജനു വേണ്ടിയാണ് അന്വേഷണം. മസ്ജിദിനു മുന്നിൽ യാചകവൃത്തി നടത്തുന്ന സ്ത്രീയുടെ നീക്കങ്ങളിലും പെരുമാറ്റങ്ങളിലും സംശയം തോന്നിയ സൗദി പൗരൻ അബ്ദുല്ല അൽഅതവി രഹസ്യമായി ഇവരെ നിരീക്ഷിക്കുകയായിരുന്നു. കാൽ മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ കാറിൽ കയറി ഇവർ സ്ഥലം വിട്ടു. 
കാറിൽ കയറുന്നതിനിടെ മുഖാവരണം നീങ്ങിയപ്പോഴാണ് സ്ത്രീവേഷത്തിലുള്ളത് പുരുഷനാണെന്ന് വ്യക്തമായത്. ഇതോടെ സൗദി പൗരൻ പോലീസിൽ അറിയിക്കുകയായിരുന്നു. 
വിശുദ്ധ റമദാൻ സമാഗതമാകാറായതോടെ തബൂക്കിൽ യാചകർ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ റമദാനിൽ 120 യാചകരെ തബൂക്കിൽ നിന്ന് സുരക്ഷാ വകുപ്പുകൾ പിടികൂടിയിരുന്നു. ഇക്കൂട്ടത്തിൽപെട്ട വിദേശികളെ സ്വദേശങ്ങളിലേക്ക് നാടുകടത്തി. സാമ്പത്തിക, സാമൂഹിക സ്ഥിതിഗതികൾ പഠിച്ച് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് സ്വദേശികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Latest News