തിരുവനന്തപുരം- പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മലയാള ചിത്രങ്ങൾക്ക് ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്. പൂർണിമ ജയറാം, ഗീത, മാധവി, മേനക, സുഹാസിനി, ശാന്തികൃഷ്ണ, മീരാ ജാസ്മിൻ തുടങ്ങി പഴയതും പുതിയതുമായി കാലഘട്ടത്തിലെ നിരവധി നടിമാർക്ക് ശബ്ദം നൽകി. 1992-ൽ ആധാരം എന്ന സിനിമക്ക് നൽകിയ ശബ്ദത്തിനാണ് സംസ്ഥാന അവാർഡ് ലഭിച്ചത്. ഈയിടെ അന്തരിച്ച ദീപൻ മകനാണ്. ഒരു സിനിമയിലെ ഏഴു കഥാപാത്രങ്ങൾക്ക് വരെ വ്യത്യസ്ത ശബ്ദം നൽകി ആനന്ദവല്ലി വിസ്മയിപ്പിച്ചു.