കൊച്ചി- ഹൈബി ഈഡന് വോട്ടഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ വികാരനിർഭര ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹൈബിയുമൊത്തുള്ള കെ.എസ്.യു കാലവും നിയമസഭയിൽ ഒന്നിച്ചുപ്രവർത്തിച്ചതുമെല്ലാം ഓർത്തെടുത്താണ് ഷാഫിയുടെ കുറിപ്പ്. ഒന്ന് വേഗം വാടാ .. ഒരു സബ്മിഷൻ ഉണ്ടെന്ന് പറഞ്ഞ് കാന്റീനിൽ ശല്യപ്പെടുത്താൻ ഇനി ഇല്ലെങ്കിലും ഇന്ത്യയുടെ പാർലിമെന്റിൽ കേരളത്തിന്റെ ശബ്ദമായി പ്രിയ സുഹൃത്തുണ്ടാവുമല്ലോ. അത് മതി എന്ന് പറഞ്ഞാണ് ഷാഫിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ഷാഷിയുടെ പോസ്റ്റ്:
ചങ്ക് പാർലമെൻറിലേക്ക് പോവാൻ ഒരുങ്ങുകയാണ് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണം.
സ്വാശ്രയ ഫീസിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവിനെതിരെ നിയമസഭയിൽ നടത്തിയ നിരാഹാര സമരത്തിലെ ചിത്രമാണിത്
സ്നേഹം പൂക്കുന്ന ഒരു മരം ആണ് ഹൈബി ഈഡൻ.
കേരളത്തിൻറെ ഒരേയൊരു മെട്രോ സിറ്റിയുടെ അടുത്ത 25 വർഷത്തെ സ്വപ്നങ്ങളുടെ ദൃഢതയുള്ള അടിത്തറയാവും ഹൈബി ഈഡൻ.
യുവത്വത്തിൻറെ ഭാവി നെയ്യുന്ന ജനപ്രതിനിധിയാവും ഹൈബി ഈഡൻ.
മതേതര ഇന്ത്യയുടെ യുവശക്തിയായി രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യൻ പാർലമെൻറിൽ ഉണ്ടാവണം ഹൈബി .
ഹൈബിക്കൊമുള്ള നിമിഷങ്ങൾ വാക്കിലോ ചിത്രത്തിലോ ഒതുക്കി നിർത്താവുന്ന ഒന്നല്ല.
കുഞ്ഞുനാളിൽ അമ്മയും ചെറുപ്രായത്തിൽ അച്ഛനെയും നഷ്ടപ്പെട്ടപ്പോഴും ഉലയാതെ പെങ്ങളേയും ചേർത്ത് പിടിച്ച ഹൈബി ഈഡൻ പ്രതിസന്ധിയിൽ തളരുന്ന നേതാവല്ല .
കഴിഞ്ഞ 12 വർഷമായി കെഎസ്‌യു കൊടിപിടിച്ച് നാൾമുതൽ ഹൃദയ ബന്ധമുള്ള സുഹൃത്ത് ഞങ്ങൾക്കെല്ലാവർക്കും ഒരു അസെറ്റ് തന്നെയായിരുന്നു .
പാഠപുസ്തക സമരം അതിനെതുടർന്ന് അട്ടക്കുളങ്ങര സബ് ജയിലിലെ കുടുസുമുറിയിൽ18 പേരുടെ ജയിൽവാസം.
പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽ നിരാഹാര സമരം .
നിയമസഭയിലെ പോസ്റ്റീവ് ഇടപെടലുകൾ പ്രതിപക്ഷ പ്രതിഷേധത്തിന് മുദ്രാവാക്യം വിളികളുടെ കരുത്തും ശബ്ദവുമാണ് ഹൈബി..ഒരുമിച്ചുള്ള യാത്രകൾ തുടങ്ങി
ഹൈബിക്കൊമുള്ള നിമിഷങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ് ..
ഒടുവിൽ കൃപേഷിൻറെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിയ പാർട്ടിക്കാരൻ എന്നാൽ പാർട്ടിക്ക് അതീതമായി നാടിൻറെ അഭ്യുദയകാംക്ഷി ..
അതെ ഈഡൻന്റെ മകന് അങ്ങിനെയൊക്കെ ആവാനേ കഴിയൂ .
നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിക്കണേ എറണാകുളം കാരെ .
നിന്നെ അസംബ്ലിയിൽ ഞങ്ങൾക്ക് നഷ്ടമാകും. പക്ഷെ, പാർലമെന്റിൽ ഒട്ടേറെ ഉത്തവാദിത്തങ്ങൾ നിറവേറ്റാൻ നിനക്കുണ്ടെന്ന് ഞങ്ങൾക്കറിയാം.
ഒന്ന് വേഗം വാടാ .. ഒരു സബ്മിഷൻ ഉണ്ടെന്ന് പറഞ്ഞ് കാന്റീനിൽ ശല്യപ്പെടുത്താൻ ഇനി ഇല്ലെങ്കിലും ഇന്ത്യയുടെ പാർലിമെന്റിൽ കേരളത്തിന്റെ ശബ്ദമായി പ്രിയ സുഹൃത്തുണ്ടാവുമല്ലോ .. അത് മതി ..