പട്ടാമ്പി: പാലക്കാട് മതിയായ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1 കോടി 38 ലക്ഷം രൂപ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്നവരെ പട്ടാമ്പി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയായിരുന്നു സംഭവം. പട്ടാമ്പി സ്വദേശികളായ മജീദ്, ഭാര്യ നജ്മ, മകന്‍ നജീബ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.