കൊച്ചി- ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാഥി ബെന്നി ബെഹനാന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ. ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കിയ ബെന്നി ഒബ്‌സർവേഷനിലാണ്. 24 മണിക്കൂർ വരെ ഒബ്‌സർവേഷനിലായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. കാക്കനാട് സൺറൈസ് ആശുപത്രിയിലാണ് ബെന്നിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
എതിർസ്ഥാനാർത്ഥി ഇന്നസെന്റ് ബെന്നി ബെഹനാനെ ആശുപത്രിയിൽ സന്ദർശിച്ചു. ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും എത്രയും വേഗം സുഖം പ്രാപിച്ചു പൂർണ്ണ ആരോഗ്യവാനായി തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാൻ കഴിയട്ടെയെന്നും ഇന്നസെന്റ് പറഞ്ഞു.