ദുബായ്- വിസ്മയ നഗരമായ ദുബായില്‍ അടുത്ത അത്ഭുതം മിഴി തുറന്നു. ദുബായ് സിറ്റി വാക്കിലാണു മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദ സഞ്ചാര കേന്ദ്രമായ ദുബായ് അരീന നിര്‍മിച്ചിരിക്കുന്നത്. 17000 പേരെ ഉള്‍ക്കൊള്ളാവുന്ന അത്യാധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളുള്ള കലാപരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും പുറമേ കായിക മത്സരങ്ങളും നടത്താന്‍ സൗകര്യമുണ്ട്. ഇവിടെ ഒരുക്കിയിട്ടുണ്ട്. മിറാസാണു നിര്‍മാതാക്കള്‍.
ദുബായ് അരീന നഗരത്തിലെ പുതിയ ശ്രദ്ധാ കേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ദുബായ് മെട്രോയില്‍നിന്ന് ഇവിടേക്ക് എത്താന്‍ നടപ്പാലവും നിര്‍മിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ കഴിഞ്ഞദിവസം ഇവിടം സന്ദര്‍ശിച്ചു.