കുവൈത്ത് സിറ്റി - കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് കൂട്ടിയേക്കും. നിലവില്‍ ഈടാക്കുന്ന വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 50 ദിനാര്‍ ആണ്. അത് 2020, 21 വര്‍ഷങ്ങളില്‍ 130 ദിനാറായും അടുത്ത രണ്ടു വര്‍ഷം 150 ദിനാറായും തുടര്‍ന്നു രണ്ടുവര്‍ഷം 170 ദിനാറായും 2026, 2027 വര്‍ഷം ആകുമ്പോള്‍ 190 ദിനാറായും വര്‍ധിപ്പിക്കാനാണ് ആലോചന.
വിസിറ്റ് വിസക്ക് കുവൈത്ത് ഈയിടെ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് ഇതോടെ ആരോഗ്യ പരിരക്ഷാ ചെലവേറും. ഘട്ടം ഘട്ടമായുള്ള വര്‍ധനവായതിനാല്‍ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.