തായിഫ്- ഉംറ നിര്‍വഹിക്കാനെത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മണക്കാട്ടു വിളാകം ഹൗസില്‍ മുഹമ്മദ് ഇല്യാസ് (75) മക്കയില്‍ നിര്യാതനായി.
ഒരാഴ്ചയായി അജ്‌യാദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ 22 ന് മക്കയിലെത്തിയ ഇദ്ദേഹത്തിന് ത്വവാഫ് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മദീനയിലേക്ക് തിരിക്കാന്‍ മൂന്ന് ദിവസം ബാക്കിനില്‍ക്കെയാണ് അസുഖ ബാധിതനായത്. മൃതദേഹം മക്കയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഉമൈബാ ബീവി. മക്കള്‍: സുബൈദ, ഷാജഹാന്‍, ഷംനാദ്, സബീന.