ജിദ്ദ- എല്‍.സി.എച്ച്.എഫ് പ്രചാരകന്‍ ഹബീബ് റഹ്മാന്‍ അരീക്കോട് അവതരിപ്പിക്കുന്ന 'ഭക്ഷണം തന്നെയാണ് ഔഷധം' പ്രോഗ്രാം വ്യാഴാഴ്ച് വൈകിട്ട് എട്ട് മണിക്ക് ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജീവിതശൈലീ രോഗങ്ങളും പ്രമേഹവും ഔഷധങ്ങളൊന്നുമില്ലാതെ മാറ്റിയെടുക്കാമെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞ 'കീറ്റോ' ഭക്ഷണ ശൈലിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും. സംശയനിവാരണത്തിനും അവസരമുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
പരിപാടിക്ക് ശേഷം എല്‍.സി.എച്ച്.എഫ് ഭക്ഷണം ഉണ്ടായിരിക്കും.ദമാം, റിയാദ് എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ജിദ്ദയിലെത്തിയ ഹബീബ് റഹ്്മാനെ സംഘാടകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.