മദീന- ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി മദീനയില്‍ നിര്യാതനായി. വെളിമുക്ക് കൂഫ ഊര്‍പ്പാട്ടില്‍ ബീരാന്‍ ഹാജി (73) യാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രി ജിദ്ദയില്‍നിന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സൈനബ. മക്കള്‍: ഫിറോസ് (ജിദ്ദ), സാജിദ. മരുമക്കള്‍: അഷ്‌റഫ് (മദീന), സൈഫുന്നീസ.