തലശേരി: പ്രിയങ്കാ ഗാന്ധിക്ക് 48 വയസുണ്ട് എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് യുവ സുന്ദരി എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പറഞ്ഞത്. എന്‍ഡിഎ കണ്‍വെന്‍ഷനിടെയയിരുന്നു ബിജെപി അധ്യക്ഷന്റെ കൈവിട്ട വാക്കുകള്‍. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മണ്ഡലത്തിന്റെ പേര് വയനാട് ആണെങ്കിലും നാല് മണ്ഡലങ്ങളും മലപ്പുറത്താണ്. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമര്‍ശിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഹിന്ദുക്കളെ ഭയമുളളതുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നടിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഉള്ള മണ്ഡലങ്ങളിലേക്ക് ചിലര്‍ അഭയാര്‍ത്ഥികളെ പോലെ പോവുകയാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയം ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമാണെന്ന ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ശ്രീധരന്‍ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.