ജിദ്ദ- കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി മക്ക ഉൾപ്പെടെ വിവിധ പ്രവിശ്യകളിൽ ഇന്ന് മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയർന്ന പ്രദേശങ്ങളായ അൽബാഹ, അസീർ, ജിസാൻ, നജ്റാൻ, കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും ഏതാനും ഭാഗങ്ങളിലും ശക്തമായ കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴ അനുഭവപ്പെടും. ഒരാഴ്ചയോളം മഴ പെയ്യാനിടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ വ്യക്തമാക്കി.