ദുബായ്- ദുബായ് എയര്‍പോര്‍ട്ടിലെ കണ്ണാടിക്കൂടിനുള്ളിലെ 20 കിലോഗ്രാം സ്വര്‍ണം പുറത്തെടുക്കുന്നവര്‍ക്ക് സ്വന്തമാക്കാമെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍. എയര്‍പോര്‍ട്ട് കമ്പനി ഇത്തരമൊരു മത്സരം ഒരിക്കലും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ ഈ വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെടുകയും വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
കണ്ണാടിക്കൂട്ടില്‍നിന്ന് സ്വര്‍ണക്കട്ടി പുറത്തെടുത്ത് ഒരാള്‍ വിജയിച്ചതായും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
ഇപ്പോഴോ മുമ്പോ ഇത്തരമൊരു കണ്ണാടിക്കൂട് മത്സരം തങ്ങള്‍ സംഘടിപ്പിച്ചിട്ടില്ലെന്നും എയര്‍പോര്‍ട്ടില്‍ അത്തരമൊരെണ്ണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ദുബായ് എയര്‍പോര്‍ട്‌സ് വക്താവ് പറഞ്ഞു.