ദുബായ്- ആഗോള താപനത്തിനെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യവുമായി യു.എ.ഇ. ചുട്ടുപൊള്ളുന്ന ഭൂമിക്കു വേണ്ടി യു.എ.ഇ ഇത്തവണയും ഒരു മണിക്കൂര്‍ മിഴിയടച്ചു. രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ചാണ് യു.എ.ഇയും രാജ്യാന്തര ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കാളിയായത്.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, അബുദാബി ശൈഖ്് സായിദ് ഗ്രാന്‍ഡ് മോസ്ക്, ആഡംബര ഹോട്ടലായ എമിറേറ്റ്‌സ് പാലസ് തുടങ്ങി രാജ്യത്തുടനീളമുള്ള പ്രമുഖ കെട്ടിടങ്ങള്‍ വിളക്കണച്ച് ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ ഭാഗമായി.
രാജ്യത്തെ സ്വദേശികളും വിദേശികളും സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും എര്‍ത്ത് അവര്‍ ആചരണത്തില്‍ പങ്കെടുത്തു. എത്തിസാലാത്ത്, അഡ്‌നോക് ആസ്ഥാനം, യാസ് മാള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍വഹ്ദ മാള്‍, സെന്റ് റെഗിസ് ഹോട്ടല്‍, റൊട്ടാന ഹോട്ടല്‍സ്, ഹില്‍ട്ടണ്‍, അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി, അബുദാബി സെയ്‌ലിങ് ആന്‍ഡ് യോട്ട് ക്ലബ്, ഗോള്‍ഫ് ക്ലബ്, അല്‍വഹ്ദ മാള്‍ തുടങ്ങയവയ്ക്കു പുറമേ പകുതിയോളം തെരുവു വിളക്കുകള്‍ അണച്ച് നഗരസഭയും എര്‍ത്ത് അവറില്‍ പങ്കെടുത്തു.