ദുബായ്- പാന്‍ കാര്‍ഡ് ആധാറുമായി മാര്‍ച്ച് 31 ന് മുന്‍പ് ലിങ്ക് ചെയ്തില്ലെങ്കില്‍ അസാധു ആകുമെന്ന വാര്‍ത്തയില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി. ശംസുദ്ദീന്‍ പറഞ്ഞു.
മേല്‍പറഞ്ഞ നിര്‍ദേശം സ്വദേശികളായ ഇന്ത്യക്കാരെ മാത്രമേ ബാധിക്കൂ. യുനീക് ഐ.ഡി നിയമം അനുശാസിക്കുന്നത് സ്വദേശികളായ ഇന്ത്യക്കാര്‍ക്കു മാത്രമെ ആധാര്‍ എടുക്കുവാന്‍ യോഗ്യത ഉള്ളു എന്നാണ്. അതിനാല്‍ പ്രവാസികള്‍ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതില്ല. ഈ വസ്തുത യുനീക് ഐഡിയുടെ സി ഇ ഒ അജയ് ഭൂഷണ്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
പ്രവാസി ആയിരിക്കെ നാട്ടിലുള്ള ബാങ്കുകളില്‍ എന്‍ ആര്‍ ഇ, എന്‍ ആര്‍ ഒ, എഫ് സി എന്‍ ആര്‍ അക്കൗണ്ടുകളെ തുറക്കുവാന്‍ പാടുള്ളു. ആ ്അക്കൗണ്ടുകളെ പാന്‍ കാര്‍ഡുമായി ബന്ധപെടുത്തേണ്ടതുണ്ട്. ആധാറിന്റെ ആവശ്യം ഇല്ല.
ഇതറിയാതെ പല പ്രവാസികളും ബാങ്കുകളില്‍ റസിഡന്റ് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാറുണ്ട്. അവര്‍ അവരുടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആ ബാങ്ക്് അക്കൗണ്ട് നിഷ്ക്രിയമായിതീരും. അത്തരക്കാര്‍ റസിഡന്റ് സേവിംഗ്‌സ് അക്കൗണ്ട്
ക്ലോസ് ചെയ്ത് പകരം ഒരു എന്‍ ആര്‍ ഒ എക്കൗണ്ട് ഓപണ്‍ ചെയ്യണമെന്നും കെ.വി ശംസുദ്ദീന്‍ പറഞ്ഞു.