സൗദിയില്‍ കാലാവസ്ഥ മാറുന്നു; മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ മഴ

റിയാദ്- മധ്യ, കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. പൊടിക്കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെത്തിയ മഴ പ്രദേശത്തെ  കുളിരണിയിച്ചു. റിയാദ്, അല്‍ഹസ, കിഴക്കന്‍ പ്രവിശ്യയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു മഴ.ഉച്ചയോടെ തന്നെ ആകാശം മേഘാവൃതമായിരുന്നു. വൈകുന്നേരത്തോടെ പൊടിക്കാറ്റ് അടിച്ചുവീശിയാണ് മഴ ആരംഭിച്ചത്. പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം എന്നിവിടങ്ങളില്‍ കാലാവസ്ഥ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
കിഴക്കന്‍ പ്രവിശ്യയില്‍ ജുബൈല്‍, ദമാം, ദഹ്‌റാന്‍, ഖഫ്ജി, ഹുഫൂഫ്, റാസുത്തന്നൂറാ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. അസീറിലെയും തായിഫിലെയും ഹൈറേഞ്ചുകളിലും മഴയുണ്ടായിരുന്നു.

 

Latest News