ആലുവ- കൊടും ചൂടും സൂര്യാതപ മുന്നറിയിപ്പും നിലനില്‍ക്കെ ഫീസടക്കാത്തതിന്റെ പേരില്‍ കാഴ്ചപരിമിതിയുള്ള ഒരു വിദ്യാര്‍ത്ഥിയടക്കം രണ്ടു വിദ്യാര്‍ത്ഥികളെ ആലുവയ്ക്കടുത്ത കരുമല്ലൂരിലെ സ്വാകര്യ സ്‌കൂള്‍ അധികൃതര്‍ പൊരിവെയിലത്തു നിര്‍ത്തി ശിക്ഷിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാസ കമ്മീഷന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തു. വെയിലത്തു നിര്‍ത്തിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ തളര്‍ന്നു വീഴുകയും ചെയ്തു. ഈ കുട്ടിയെ ആശുപത്രിയിലാക്കി.
ഫീസിന്റെ അവസാന ഘഡു നല്‍കാത്തതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രാകൃത ശിക്ഷ. ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് ഈ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താനും അനുവദിച്ചിരുന്നില്ലെ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പറഞ്ഞു. സ്‌കൂളിനെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.