Sorry, you need to enable JavaScript to visit this website.

അരുണിനെതിരെ പോക്‌സോ ചുമത്തി; വേണ്ടിവന്നാല്‍ കുട്ടികളുടെ പിതാവിന്റെ മരണം അന്വേഷിക്കും

കോട്ടയം- തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസ്സുകാരനെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായും പീഡിപ്പിച്ചുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഡോകടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നര വയസ്സുള്ള കുട്ടിയെ ആക്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസെടുക്കും. കുട്ടികളുടെ പിതാവ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കുട്ടിക്ക് വെന്റിലേറ്റര്‍ സഹായം തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ ആണെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നെത്തിയ വിദഗ്ധ സംഘം പറഞ്ഞു.

 

Latest News