കോട്ടയം-ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വൈദ്യതി മന്ത്രി എം.എം. മണി ഞായറാഴ്ച ആശുപത്രി വിടും. മന്ത്രിയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി ആര്‍.എം.ഒ ഡോ.ആര്‍.പി രഞ്ജിന്‍ പറഞ്ഞു.
ശരീരത്തിലെ ജലാംശം കുറഞ്ഞതോടെ ക്രിയാറ്റിനിന്‍ കുറഞ്ഞതാണ് ഉദരസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാവാന്‍ കാരണം. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.