വടകര: വടകരയിലും വയനാട്ടിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വടകരയിലെ പോരാട്ട ചൂടിന് ഒട്ടും കുറവില്ല., കടത്തനാടന്‍ മണ്ണില്‍ നടക്കുന്നത് പി.ജയരാജനും കെ മുരളീധരനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്. പ്രേതം പോലും പേടിച്ചോടുന്ന സ്ഥാനാര്‍ത്ഥിയാക്കി വരെ സോഷ്യല്‍ മീഡിയകളില്‍ എതിരാളികള്‍ ജയരാജനെ ചിത്രീകരിച്ചു കഴിഞ്ഞു. നാലു ചുവരുകള്‍ക്കുള്ളിലിരുന്നു മനുഷ്യന്റെ ചിന്താശക്തിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരുടെ ഇപ്പോഴത്തെ പ്രധാന ഇരയാണ് ജയരാജന്‍. ഇവിടെ ജയരാജനെ വളഞ്ഞിട്ട് അക്രമിക്കുന്നവരില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. അത് കോണ്‍ഗ്രസ്സ് മുതല്‍ അവരുടെ ശത്രുവായ ബി.ജെ.പി വരെ പെടും. വടകരയിലെ പ്രതിഭാസമായ ആര്‍.എം.പിക്കും ഒറ്റ ലക്ഷ്യമേയൊള്ളൂ, അത് പി. ജയരാജന്റെ പതനമാണ്. സി പി.എമ്മിന്റെ തോല്‍വിയാണ്. സോഷ്യല്‍ മീഡിയയില്‍ കനത്ത ആക്രമണമാണ് തുടക്കം മുതല്‍ ജയരാജനെതിരെ നടന്നു വരുന്നത്. മാമുക്കോയയുടെ കീലേരി അച്ചു വോട്ട് തേടി ഇറങ്ങുന്നത് മുതല്‍ തുടങ്ങിയതാണിത്. വീട്ടിന്റെ വാതില്‍ തുറന്ന് സ്ഥാനാര്‍ഥിയെ കണ്ട് വിരണ്ട വീട്ടുകാരനുമെല്ലാമുണ്ട്. ഇതൊന്നും കണ്ട് തോറ്റു പി•ാറുന്നവരല്ല സി.പി.എമ്മുകാര്‍. മുരളി വന്നിറങ്ങിയ ദിവസം റെയില്‍വേ പ്ലാറ്റുഫോം നിറഞ്ഞു കവിഞ്ഞ ജനാവലിയെ കണ്ടത് മുതല്‍ വാശിയോടെ എത്തിയവരാണ് കണ്ണൂരിലെ പിജെ ഫാന്‍സ്. 19 ഇടത്ത് തോറ്റാലും വടകര പിടിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.