മസ്കത്ത്- ബോയിംഗ്737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കുന്നതിന്റെ ഭാഗമായി ഒമാന്‍ എയര്‍ ഏപ്രില്‍ 30 വരെ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. ഈ കാലയളവിനിടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍, തങ്ങളുടെ വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന കാര്യം മനസ്സിലാക്കി റീബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഓരോ ദിവസവും റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പല ദിവസങ്ങളിലും ഹൈദരാബാദ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ബാംഗ്ലൂര്‍, മുംബൈ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി വിവരമില്ല.