എടവണ്ണ- മുണ്ടേങ്ങരയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കുനിയിൽ ഇരുമോടത്ത് മുഹമ്മദിന്റെ മക്കളായ മെഹറൂഫ്(30), യാസ്‌മോൾ(35) എന്നിവരാണ് മരിച്ചത്. എടവണ്ണ ഒതായി റൂട്ടിൽ മുണ്ടേങ്ങര അങ്ങാടി കഴിഞ്ഞുള്ള വളവിൽ ബസ്സും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.