Sorry, you need to enable JavaScript to visit this website.

മോഡിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ചോദിച്ച ജയ്പൂര്‍ സ്വദേശി അറസറ്റില്‍

ജയ്പൂര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി നവീന്‍ കുമാര്‍ യാദവാണ് (31) പിടിയിലായത്.

മോഡിയെ കൊലപ്പെടുത്താന്‍ നല്ലൊരു പദ്ധതിയുണ്ടെന്നും ക്വട്ടേഷന്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ എന്നായിരുന്നു യുവാവിന്റെ പേസ്റ്റ്. ഈ മാസം 26-ന് നല്‍കിയ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായ ഉടന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ പരാതി ലഭിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

മോഡിയുടെ പ്രവര്‍ത്തനങ്ങളിലുള്ള നിരാശയാണ് പോസ്റ്റിടാന്‍ പ്രേരണയെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

 

Tags

Latest News