ജിദ്ദ- സൗദി സന്ദർശനത്തിന്റെ ഭാഗമായി ജിദ്ദയിലെത്തുന്ന എൽ.സി.എച്ച്.എഫ് പ്രചാരകൻ എൻ.വി ഹബീബ് റഹ്മാൻ അരീക്കോടിന്റെ സ്വീകരണത്തിന് സ്വാഗതസംഘം രൂപീകരിച്ചു. എൻ.കെ.അബ്ദുസ്സമദ് അരീക്കോട്, അഡ്വ.ശംസുദ്ദീൻ, അൻവർ കൊടക്കൽ, എൻ.കെ അഷ്‌റഫ്, ശരീഫ് എം.പനങ്ങാങ്ങര, അബ്ദുൽ സലാം അരീക്കോട് എന്നിവർ നേതൃത്വം നൽകി. തിങ്കളാഴ്ച ജിദ്ദയിൽ എത്തുന്ന ഹബീബ് റഹ്മാന് ഏപ്രിൽ നാലിന് ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജിദ്ദ ചാപ്റ്റർ എൽ.സി.എച്ച്.എഫ് മലയാളം ഗ്രൂപ്പ് സമ്മേളനത്തിൽ സ്വീകരണം നൽകാനും തീരുമാനിച്ചു.