ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ജയിലിലായ ഒമാനിക്ക് മോചനം

മസ്കത്ത്- പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 2014 ല്‍ ഇന്ത്യയില്‍ അറസ്റ്റിലായ സ്വദേശി പൗരന് അഞ്ച് വര്‍ഷത്തിന് ശേഷം മോചനം. രണ്ട് രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം ലഭിച്ചതെന്ന് ന്യൂദല്‍ഹിയിലെ ഒമാന്‍ എംബസി അറിയിച്ചു.
ജയിലില്‍ കഴിഞ്ഞിരുന്ന റാഷിദ് അല്‍ മദസ്സരി എന്നയാള്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒമാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലാവുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നാഴ്ചക്ക് ശേഷമേ മടങ്ങാനാകൂ.

ഹൈദരാബാദില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്ത സംഭവത്തില്‍ നേരത്തെയും ഒമാനി പൗരന്മാര്‍ അറസ്റ്റിലായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവത്കരണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

 

Latest News